Tuesday, December 23, 2025
No menu items!
Homeവാർത്തകൾഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി അപകടം: മൂന്ന് മരണം

ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി അപകടം: മൂന്ന് മരണം

അമേരിക്കയില്‍ വിമാനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ സൗത്ത് ഫ്ലോറിഡയിലാണ് അപകടം ഉണ്ടായത്. ഒരു പ്രധാന അന്തർസംസ്ഥാന പാതയ്ക്ക് സമീപം ചെറിയ വിമാനം തകർന്നുവീണാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കുണ്ട്. വിമാനം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് തീപിടിച്ചാണ് അപകടം ഉണ്ടായത്. വിമാനത്തില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നയാള്‍ക്കാണ് അപകടത്തില്‍ പരുക്ക് പറ്റിയത്. അപകടത്തെ തുടര്‍ന്ന് ബോക്ക റാറ്റൺ വിമാനത്താവളത്തിനടുത്തുള്ള നിരവധി റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു.

ബോക്ക റാറ്റൺ വിമാനത്താവളത്തിൽ നിന്ന് ടാലഹാസിയിലേക്ക് പോകുകയായിരുന്ന സെസ്‌ന 310 എന്ന ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് മൂന്ന് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന്എ ഫ്‌എ‌എ അറിയിച്ചു.

അതേമസയം അപകടത്തെപ്പറ്റി എഫ്‌എ‌എയും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.എൻ‌ടി‌എസ്‌ബിയാമ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. എൻ‌ടി‌എസ്‌ബി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തി അവരുടെ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി തെളിവുകൾ ശേഖരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തിരുന്നു. കൂടുതൽ അന്വേഷണത്തിനായി വിമാന അവശിഷ്ടങ്ങൾ ജാക്‌സൺ‌വില്ലയിലെ ഒരു രക്ഷാപ്രവർത്തന കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

എൻ‌ടി‌എസ്‌ബി 30 ദിവസത്തിനുള്ളിൽ ഒരു പ്രാഥമിക റിപ്പോർട്ട് പുറത്തിറക്കും. തുടർന്ന് 12 മുതൽ 24 മാസത്തിനുള്ളിൽ അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ടും പുറത്തുവിടും. ന്യൂയോർക്ക് നഗരത്തില്‍ വിനോദസഞ്ചാര ഹെലികോപ്റ്റർ ആകാശത്ത് വെച്ച് തകർന്ന് ഹഡ്‌സൺ നദിയിൽ തലകീഴായി വീണ് പൈലറ്റും അഞ്ച് സ്പാനിഷ് വിനോദസഞ്ചാരികളടങ്ങുന്ന ഒരു കുടുംബവും മരിച്ചതിന്റെ പിന്നാലെയാണ് സൗത്ത് ഫ്ലോറിഡയിൽ ചെറിയ വിമാനം തകർന്നുവീണ് അപകടം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments