കൊച്ചി: ഫ്രാൻസിലെ ലയോണില്‍ നടന്ന വേള്‍ഡ് സ്‌കില്‍ മത്സരത്തില്‍ തിളങ്ങി തൃശൂർ സ്വദേശി. 10 മുതല്‍ 15 വരെ നടന്ന മത്സരത്തില്‍ ഇൻഡസ്ട്രി 4.0 കാറ്റഗറിയിലാണ് തൃശൂർ സ്വദേശി സത്യജിത്ത് ബാലകൃഷ്ണൻ വെങ്കല മെഡല്‍ നേടിയത്. നാംടെക് (ന്യൂ ഏജ് മേക്കേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി)യിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളായ സത്യജിത്ത് ബാലകൃഷ്ണൻ, ധ്രുമില്‍കുമാർ ഗാന്ധി എന്നിവരാണ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് വിജയിച്ചത്.
അഞ്ചു ദിവസങ്ങളിലായി നടന്ന മത്സരത്തില്‍ 89 രാജ്യങ്ങളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിച്ചു. മത്സരത്തില്‍ നാല് വെങ്കലമെഡലുകളടക്കം 12 മെഡലുകള്‍ നേടി ഇന്ത്യ 13-ാം സ്ഥാനത്തെത്തി.