Wednesday, December 24, 2025
No menu items!
Homeവാർത്തകൾഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ്, തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് തിരുവനന്തപുരത്ത് വച്ച് നടത്തുന്ന രണ്ട് ആഴ്ച ദൈർഘ്യമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻസ് തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 40 വയസ്സാണ് ഉയർന്ന പ്രായപരിധി. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.
ഡിസംബർ 1ന് ആരംഭിക്കുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നവംബർ 25 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: kittstraining@gmail.com ഫോൺ: 8129816664

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments