ചെറുതോണി: കാസ്‌ക്ക് കട്ടപ്പനയും പബ്ലിക്ക് ലൈബ്രറിയും ചേർന്ന് ഫുട്‌ബോള്‍ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. കിക്ക് ഓഫ് ടർഫില്‍ നടന്ന ടൂർണമെന്റില്‍ കട്ടപ്പന നഗരസഭ പരിധിയിലുള്ള 15 ടീമുകള്‍ പങ്കെടുത്തു. കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. കാസ്‌ക്ക് ഫുട്‌ബോള്‍ ക്ലബ്ബ് രക്ഷാധികാരി റോബിൻസ് ജോർജ് , കാസ്‌ക്ക് പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍, ജോഷി, അനൂപ് തുടങ്ങിയവർ സംസാരിച്ചു.



