ചെങ്ങമനാട്: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനായ ഫാ. എബ്രഹാം വലിയപറമ്പിൽ നിദ്ര പ്രാപിച്ചു. ആലുവ തൃക്കുന്നത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. അങ്കമാലി ഭദ്രാസനത്തിലെ വിവിധ ദൈവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



