ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ അന്ത്യവിശ്രമം കൊള്ളുന്ന പൻമനആശ്രമം മഠാധിപതി സ്വാമി പ്രണവാനന്ദതീർത്ഥപാദർ ഇന്നലെ ഉച്ചയ്ക്ക് 2.40 ന് സമാധിയായി. മരണാനന്തര ചടങ്ങുകൾ ഇന്ന് വൈകിട്ട് 3 മണിക്ക് ആശ്രമത്തിന് സമീപമുള്ള താമരയിൽ നടക്കും. ജീ . കേശവൻ നായർ എന്നാണ് പൂർവ്വാശ്രമത്തിലെ പേര്. 1988-ൽ കൊട്ടാരക്കര ബോയ്സ് ഹൈസ്കൂളിൽ നിന്ന് പ്രഥമാധ്യാപകനായി വിരമിച്ച ശേഷം ആത്മീയ പാതയിലേക്ക് തിരിഞ്ഞു. വാഴൂർ തീർത്ഥപദാശ്രമത്തിലെ അധിപതി സ്വാമി പ്രജ്‌ഞാനന്ദതീർത്ഥപാദരിൽ നിന്ന് സന്യാസദീക്ഷ സ്വീകരിക്കുകയും തുടർന്ന് സ്വാമി കൈവല്യാനന്ദ സ്വാമീകളുടെ സ്വാധീനം കൂടിയായപ്പോൾ സന്യാസം സ്വീകരിക്കുകയും പിന്നീട് പൻമനആശ്രമം മഠാധിപതിയാകുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളാൽ കുറേ നാളുകളായി പൊതുചടങ്ങുകളിൽ നിന്ന് ആശ്രമം വക വാനപ്രസ്ഥാശ്രമത്തിലാണ് കഴിഞ്ഞിരുന്നത്.