Saturday, August 2, 2025
No menu items!
Homeവാർത്തകൾപ്ലസ് ടു ഫലം പ്രഖ്യാപിച്ചു;വിജയ ശതമാനം 77.81

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു;വിജയ ശതമാനം 77.81

ഹയര്‍സെക്കന്ററി പരീക്ഷാഫലം2025 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ആകെ 2002 (രണ്ടായിരത്തി രണ്ട്) സ്‌കൂളുകളില്‍ നിന്ന് റഗുലര്‍ വിഭാഗത്തില്‍ 3,70,642 (മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി നാല്പത്തി രണ്ട്) പേര്‍ പരീക്ഷ എഴുതി. പരീക്ഷയില്‍ 2,88,394 (രണ്ട് ലക്ഷത്തി എണ്‍പത്തി എണ്ണായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി നാല്) പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയം 77.81 ശതമാനം. (എഴുപത്തി ഏഴേ പോയിന്റ് എട്ടേ ഒന്ന് ശതമാനം) മുന്‍ വര്‍ഷം ഇത് 78.69 ശതമാനം (എഴുപത്തി എട്ടേ പോയിന്റ് ആറേ ഒന്‍പത് ശതമാനം) ആയിരുന്നു. വ്യത്യാസം 0.88 ( പൂജ്യം പോയിന്റ് എട്ടേ എട്ട്) ശതമാനം.റഗുലര്‍ സ്‌കൂള്‍ ഗോയിംഗ്ആകെ കുട്ടികള്‍-3,70,642 (മൂന്ന് ലക്ഷത്തി എഴുപതിനായിരത്തി അറുന്നൂറ്റി നാല്പത്തി രണ്ട്)കഴിഞ്ഞ വര്‍ഷം- 3,74,755ആണ്‍കുട്ടികള്‍- 1,79,952 (ഒരു ലക്ഷത്തി എഴുപത്തി ഒന്‍പതിനായിരത്തി തൊള്ളായിരത്തി അന്‍പത്തി രണ്ട്)ജയിച്ചവര്‍ – 1,23,160വിജയ ശതമാനം 68.44%കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികള്‍ 1,81,466 ജയിച്ചവര്‍ – 1,26,327 വിജയശതമാനം – 69.61%പെണ്‍കുട്ടികള്‍- 1,90,690 (ഒരു ലക്ഷത്തി തൊണ്ണൂറായിരത്തി അറുന്നൂറ്റി തൊണ്ണൂറ്)ജയിച്ചവര്‍ – 1,65,234വിജയ ശതമാനം 86.65%കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടികള്‍ 1,93,289 ജയിച്ചവര്‍ – 1,68,561വിജയശതമാനം – 87.21% റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് (കോമ്പിനേഷന്‍ അടിസ്ഥാനത്തില്‍)സയന്‍സ് ഗ്രൂപ്പ്പരീക്ഷ എഴുതിയവരുടെ എണ്ണം- 1,89,263 (ഒരു ലക്ഷത്തി എണ്‍പത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി അറുപത്തി മൂന്ന്)ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,57,561 (ഒരു ലക്ഷത്തി അന്‍പത്തി ഏഴായിരത്തി അഞ്ഞൂറ്റി അറുപത്തി ഒന്ന്)വിജയ ശതമാനം 83.25 (എണ്‍പത്തി മൂന്നേ പോയിന്റ് രണ്ടേ അഞ്ച്) കഴിഞ്ഞ വര്‍ഷം – 84.84%ഹ്യൂമാനിറ്റീസ് ഗ്രൂപ്പ്പരീക്ഷ എഴുതിയവരുടെ എണ്ണം-74,583 (എഴുപത്തി നാലായിരത്തി അഞ്ഞൂറ്റി എണ്‍പത്തി മൂന്ന്)ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍-51,578 (അന്‍പത്തി ഒന്നായിരത്തി അഞ്ഞൂറ്റി എഴുപത്തി എട്ട്)വിജയ ശതമാനം 69.16 (അറുപത്തി ഒന്‍പതേ പോയിന്റ് ഒന്നേ ആറ്)കഴിഞ്ഞ വര്‍ഷം – 67.61%കോമേഴ്‌സ് ഗ്രൂപ്പ്പരീക്ഷ എഴുതിയവരുടെ എണ്ണം-1,06,796 (ഒരു ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ആറ്)ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 79,255 (എഴുപത്തി ഒന്‍പതിനായിരത്തി ഇരുന്നൂറ്റി അന്‍പത്തി അഞ്ച്)വിജയ ശതമാനം-74.21 (എഴുപത്തി നാലേ പോയിന്റ് രണ്ടേ ഒന്ന്)കഴിഞ്ഞ വര്‍ഷം – 76.11%റഗുലര്‍ സ്‌കൂള്‍ ഗോയിംഗ്(സ്‌കൂള്‍ വിഭാഗമനുസരിച്ച്)സര്‍ക്കാര്‍ സ്‌കൂള്‍പരീക്ഷ എഴുതിയവരുടെ എണ്ണം- 1,63,904 (ഒരു ലക്ഷത്തി അറുപത്തി മൂവായിരത്തി തൊള്ളായിരത്തി നാല്)ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,20,027 (ഒരു ലക്ഷത്തി ഇരുപതിനായിരത്തി ഇരുപത്തി ഏഴ്)വിജയ ശതമാനം- 73.23 (എഴുപത്തി മൂന്നേ പോയിന്റ് രണ്ടേ മൂന്ന്)കഴിഞ്ഞ വര്‍ഷം – 75.06%എയിഡഡ് സ്‌കൂള്‍പരീക്ഷ എഴുതിയവരുടെ എണ്ണം 1,82,409 (ഒരു ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തി നാന്നൂറ്റി ഒന്‍പത്)ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ – 1,49,863 (ഒരു ലക്ഷത്തി നാല്പത്തി ഒന്‍പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന്)വിജയ ശതമാനം- 82.16 (എണ്‍പത്തി രണ്ടേ പോയിന്റ് ഒന്നേ ആറ്) കഴിഞ്ഞ വര്‍ഷം – 82.47%അണ്‍ എയിഡഡ് സ്‌കൂള്‍പരീക്ഷ എഴുതിയവരുടെ എണ്ണം- 23,998 (ഇരുപത്തി മൂവായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട്)ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ – 18,218 (പതിനെട്ടായിരത്തി ഇരുന്നൂറ്റി പതിനെട്ട്) വിജയ ശതമാനം- 75.91 (എഴുപത്തി അഞ്ചേ പോയിന്റ് ഒന്‍പതേ ഒന്ന്) കഴിഞ്ഞ വര്‍ഷം – 74.51%സ്‌പെഷ്യല്‍ സ്‌കൂള്‍പരീക്ഷ എഴുതിയവരുടെ എണ്ണം- 331 (മുന്നൂറ്റി മുപ്പത്തി ഒന്ന്) ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 286 (ഇരുന്നൂറ്റി എണ്‍പത്തി ആറ്)വിജയ ശതമാനം- 86.40 (എണ്‍പത്തി ആറേ പോയിന്റ് നാലേ പൂജ്യം) കഴിഞ്ഞ വര്‍ഷം – 98.54%എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ റഗുലര്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികളുടെ എണ്ണം- 30,145 (മുപ്പതിനായിരത്തി ഒരു നൂറ്റി നാല്പത്തി അഞ്ച്). കഴിഞ്ഞ വര്‍ഷം – 39,242 (മുപ്പത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി നാല്‍പത്തി രണ്ട്). 9,097 (ഒന്‍പതിനായിരത്തി തൊണ്ണൂറ്റി ഏഴ്) എണ്ണം കുറവ്.ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ആകെ കുട്ടികള്‍- 1,481 (ആയിരത്തി നാനൂറ്റി എണ്‍പത്തി ഒന്ന്) ആണ്‍കുട്ടികള്‍-1,051 (ആയിരത്തി അന്‍പത്തി ഒന്ന്) പെണ്‍കുട്ടികള്‍-430 (നാന്നൂറ്റി മുപ്പത്) ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍- 1,048 (ആയിരത്തി നാല്‍പത്തി എട്ട്)വിജയ ശതമാനം- 70.76 (എഴുപതേ പോയിന്റ് ഏഴേ ആറ്)കഴിഞ്ഞ വര്‍ഷം – 70.01% എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം- 72 (ഏഴുപത്തി രണ്ട്)മറ്റു വിവരങ്ങള്‍1.വിജയശതമാനം ഏറ്റവും കൂടിയ ജില്ല എറണാകുളം 83.09%(എണ്‍പത്തി മൂന്നേ പോയിന്റ് പൂജ്യം ഒന്‍പത്)2 വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസര്‍കോഡ്. 71.09%(എഴുപത്തി ഒന്നേ പോയിന്റ് പൂജ്യം ഒന്‍പത്)3 നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്‌കൂളുകളുടെ എണ്ണം 57 (അന്‍പത്തി ഏഴ്) സര്‍ക്കാര്‍ സ്‌കൂളുകള്‍ 6 (ആറ്) എയ്ഡഡ് സ്‌കൂളുകള്‍ 19 (പത്തൊന്‍പത്) അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ 22 (ഇരുപത്തി രണ്ട്) സ്‌പെഷ്യല്‍ സ്‌കൂളുകള്‍ 10 (പത്ത്)4 ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം64,426 (അറുപത്തി നാലായിരത്തി നാന്നൂറ്റി ഇരുപത്തി ആറ്)5 ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ ജില്ല വയനാട്9,440 (ഒമ്പതിനായിരത്തി നാന്നൂറ്റി നാല്പത്)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments