തൃശൂർ: കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് പഠന വകുപ്പ് തൃശ്ശൂർ കേരള പൊലീസ് അക്കാദമിയിൽ പുതുതായി ആരംഭിക്കുന്ന പ്രൊഫഷണൽ ഡോഗ് ട്രെയിനിങ് ആന്റ് കനൈൻ ഫോറൻസിക് – 2025 (ബാച്ച് I) മൂന്ന് മാസ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31.
അപേക്ഷ ഫീസ് : 145/- രൂപ. അപേക്ഷാ ഫീസടച്ചതിന്ശേഷം അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രന്റ്ഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി, പ്രവേശനം ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങള്‍ സർവകലാശാലാ വെബ്സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും
അപേക്ഷയുടെ പകർപ്പ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഫോറൻസിക് പഠന വകുപ്പ്, കാലിക്കറ്റ് സർവകലാശാല, കേരള പൊലീസ് അക്കാദമി, തൃശൂർ ( ഫോണ്‍ – 0487 2328770 ഇ-മെയിൽ വിലാസം: forensichod@uoc.ac.in



