Sunday, August 3, 2025
No menu items!
Homeകലാലോകംപ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ; ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സംവിധായകൻ സതീഷ് പോൾ; ‘എസെക്കിയേൽ’ ചിത്രീകരണം തുടങ്ങി

പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ “എസെക്കിയേൽ” എന്ന ചിത്രവുമായി സംവിധായകൻ സതീഷ് പോൾ എത്തുന്നു. ചിത്രത്തിന്റെ ചിത്രീകരണം കോതമംഗലത്തും പരിസരങ്ങളിലുമായി ആരംഭിച്ചു. ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്ക് വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ.പൈ, എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന, സംവിധാനം പ്രൊഫസർ സതീഷ് പോൾ നിർവ്വഹിക്കുന്നു. ഫിംഗർപ്രിന്റ്,കാറ്റ് വിതച്ചവർ, ഗാർഡിയൻ തുടങ്ങിയ വ്യത്യസ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ പ്രൊഫസർ സതീഷ് പോൾ ഒരുക്കുന്ന പുതിയ ചിത്രമാണ് “എസെക്കിയേൽ”.

സാധാരണയിൽ നിന്നും വ്യത്യസ്തമായി, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി, ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ്‌ “എസെക്കിയേ”ലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സംവിധായകൻ സതീഷ് പോൾ പറഞ്ഞു.പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും “എസെക്കിയേ”ലിന്റെ നിർമ്മാണമെന്ന് നിർമ്മാതാവ് ടൈറ്റസ് പീറ്റർ വെളിപ്പെടുത്തി. പ്രൊഡക്ഷനിലും, പോസ്റ്റ് പ്രൊഡക്ഷനിലും, എ ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘എസെക്കിയേൽ’.

യുവത്വത്തിന്റെ കഥ പറയുന്ന എസെക്കിയേലിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക വഴി, ചലച്ചിത്ര മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറക്ക് ആവേശവും ആത്മവിശ്വാസവും നൽകാനാവുമെന്ന് കരുതുന്നതായി ഡോ. ടൈറ്റസ് പീറ്റർ പറഞ്ഞു.

ഓൾ സ്മൈൽസ് ഡ്രീം മൂവീസ്,പൈ മൂവീസ് എന്നീ ബാനറുകൾക്കു വേണ്ടി ഡോ. ടൈറ്റസ് പീറ്റർ, ജി.കെ. പൈ എന്നിവർ നിർമ്മിക്കുന്ന ചിത്രം, പ്രൊഫസർ സതീഷ് പോൾ, രചന, സംവിധാനം നിർവഹിക്കുന്നു. ക്യാമറ -ആദർശ് പ്രമോദ്,എഡിറ്റിംഗ് – വിജി അബ്രഹാം, വി എഫ് എക്സ്, ഡിസൈൻ- അനൂപ് ശാന്തകുമാർ,പ്രൊഡക്ഷൻ ഡിസൈൻ – സുശാന്ത്,ഗാന രചന – ഡോ.ഉണ്ണികൃഷ്ണൻ വർമ്മ, ഡോ. ജിമ്മി ജെ.തോമസ്, സാബു ജോസഫ്, സംഗീതം,പശ്ചാത്തല സംഗീതം -ഡോ. വിമൽ കുമാർ കാളിപുറയത്ത്, പി.ആർ.ഒ – അയ്മനം സാജൻ

പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത്, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഡോ. രജിത്ത്കുമാർ, ഡോ. ശോഭ,സെവൻ രാജ്, ലതദാസ്, തുടങ്ങിയവരോടൊപ്പം, മറ്റ് താരങ്ങളും അണിനിരക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments