തിരുവനന്തപുരം: ചരിത്രത്തിന്റെ തിരുശേഷിപ്പുകളിലൂടെ പ്രസാധകചരിത്രത്തില്‍ ഇടംപിടിക്കുകയാണ് പ്രേംനസീര്‍ സുഹൃത് സമിതി. ജിജു മലയിന്‍കീഴ് എഴുതിയ ‘ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍’ എന്ന പുസ്തകം പുറത്തിറക്കിയാണ് പുത്തന്‍കാല്‍വയ്‌പ്പോടെ ഈ രംഗത്തേയ്ക്ക് സമിതി രംഗപ്രവേശം ചെയ്യുന്നത്. പുസ്തകത്തിന്റെ കവര്‍ പേജ് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ സമിതി സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരന്‍നായര്‍, പനച്ചമൂട് ഷാജഹാന്‍, ഡോ. വാഴമുട്ടം ചന്ദ്രബാബു, ജിജു മലയിന്‍കീഴ്, റഹിംപനവൂര്‍ എന്നിവര്‍ പങ്കെടുത്തു.