മലയിൻകീഴ് : മാധ്യമ പ്രവർത്തകയും യുവ എഴുത്തുകാരിയുമായ പ്രിയാ ശ്യാമിന്റെ നോവൽ മിഴിയാഴം പ്രകാശനം ചെയ്തു. പ്രിയയുടെ നാലാമത്തെ പുസ്തകവും രണ്ടാമത്തെ നോവലുമാണ് മിഴിയാഴം.
മലയിൻകീഴ് ശ്രീകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ അങ്കണത്തിൽ ലളിതമായി നടന്ന ചടങ്ങിൽ പഞ്ചായത്തിലെ അരുവിപ്പാറ വാർഡിലെ അങ്കണവാടിക്ക് വേണ്ടി മൂന്ന് സെന്റ് സ്ഥലം വിട്ടു നൽകിയ കർഷകൻ ശ്രീ. ആർ. സന്തോഷ് നോവൽ പ്രകാശനം ചെയ്തു. കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ.കെ വാസുദേവൻ നായർ പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ചരിത്രകാരൻ ശ്രീ വെള്ളനാട് രാമചന്ദ്രൻ മുഖ്യാതിഥിയായി. മച്ചേൽ യുവജന സമാജം ഗ്രന്ഥശാല സെക്രട്ടറി ശ്രീ രാജേന്ദ്രൻ ശിവഗംഗ, കവയിത്രിമാരായ ശ്രീമതി.ശാലിനി നെടുമങ്ങാട്, ശ്രീമതി പ്രസന്ന ടീച്ചർ, ഗോൺഹാൻവോ ഫൗണ്ടർ ശ്രീ സുമേഷ് കോട്ടൂർ, ശ്രീ.സുജി കല്ലാമം, ശ്രീ.സുരേഷ് കോട്ടൂർ, ജന്മഭൂമി നെടുമങ്ങാട് ലേഖകൻ ശ്രീ. ഗോപകുമാർ എന്നിവർ സംസാരിച്ചു.



