മലയിന്‍കീഴ്: യുവഎഴുത്തുകാരി പ്രിയാശ്യാമിന്റെ മാമ്പൂക്കാലം എന്ന നോവല്‍ സി.ഡബ്ലിയു.സി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഷാനിഫാബീഗം പ്രകാശനം ചെയ്തു. മലയിന്‍കീഴ് നിള സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ നിളസാംസ്‌കാരികവേദി സെക്രട്ടറി കെ.വാസുദേവന്‍നായര്‍ അധ്യക്ഷനായി. ശ്രീകൃഷ്ണവിലാസം ഗ്രന്ഥശാല സെക്രട്ടറി ശശിധരന്‍നായര്‍ പുസ്തകം ഏറ്റുവാങ്ങി. കവയിത്രി ഗീതാഭാസ്‌ക്കര്‍ പുസ്തകപരിചയം നടത്തി. പ്രിയാശ്യാമിന്റെ മൂന്നാമത്തെ പുസ്തകമാണ് മാമ്പൂക്കാലം. മധുരനെല്ലിക്ക, മഞ്ഞ് പുതപ്പുകള്‍ എന്നിവയാണ് മറ്റ് കൃതികള്‍.
ജില്ലാപഞ്ചായത്തംഗം വിളപ്പില്‍ രാധാകൃഷ്ണന്‍, മഹേഷ് മാണിക്കം, ശാലിനി നെടുമങ്ങാട്, മോഹന്‍കുമാര്‍ മാറനല്ലൂര്‍, രാജേന്ദ്രന്‍ശിവഗംഗ, ആശാകിഷോര്‍, ആദര്‍ശ്.എസ്, ഹരിനീലഗിരി, സിജു.ജെ.നായര്‍, രേഷ്മാകൃഷ്ണ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ഹരന്‍പുന്നാവൂര്‍, മാറനല്ലൂര്‍ സുധി, സന്ധ്യഅനിഷ്, ദിവ്യബിജു, രതീഷ്ചന്ദ്രന്‍ മാരായമുട്ടം, തങ്കമണി ശ്രീകണ്ഠന്‍, കൃഷ്ണമ്മ രാഘവന്‍, സതീഷ് ചന്ദ്രന്‍ പെരുമ്പഴുതൂര്‍, സുവര്‍ണ്ണ ജോയി തുടങ്ങിയവര്‍ പങ്കെടുത്തു. പുസ്തകപ്രകാശനത്തിനോടനുബന്ധിച്ച് നടന്ന കവിയരങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു.