Sunday, March 22, 2026
No menu items!
Homeവാർത്തകൾപ്രാവച്ചമ്പലം, ഊരൂട്ടമ്പലം റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ സര്‍ക്കസ് പഠിക്കണം; റോഡാണോ, കുളമാണോ എന്നറിയാതെ നാട്ടുകാര്‍

പ്രാവച്ചമ്പലം, ഊരൂട്ടമ്പലം റോഡിലൂടെ യാത്രചെയ്യണമെങ്കില്‍ സര്‍ക്കസ് പഠിക്കണം; റോഡാണോ, കുളമാണോ എന്നറിയാതെ നാട്ടുകാര്‍

നരുവാമൂട്: പ്രാവച്ചമ്പലം, ഊരൂട്ടമ്പലം കാട്ടാക്കട റോഡിന്റെ അവസ്ഥ കണ്ടാല്‍ ആരുമൊന്നു ഞെട്ടും. കാരണം സര്‍ക്കസ് പഠിച്ചാലേ ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ സാധിക്കു. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ നിറഞ്ഞ് യാത്രാ ദുരിതത്തിലാണ് ഇവിടുത്തെ നാട്ടുകാര്‍.

ഇരുചക്രവാഹനയാത്രക്കാരുടേയും കാല്‍നടയാത്രക്കാരുടേയും അവസ്ഥ പരിതാപകരമാണ്. പ്രാവച്ചമ്പലം ജങ്ഷനും പ്രാവച്ചമ്പലത്തിനും ഇടയിലുള്ള ഭാഗമാണ് ഏറെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. ഇരുചക്രവാഹനങ്ങളില്‍ ഇതുവഴിയുള്ള യാത്ര ആളുകളുടെ നടുവൊടിക്കും. കൂടാതെ റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നത് നിത്യസംഭവമാണ്. ഇക്കഴിഞ്ഞ ദിവസം അരിക്കടമുക്കിലെ റോഡിലുള്ള കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റിരുന്നു. മഴയത്ത് റോഡിലെ കുഴികളില്‍ വെള്ളം നിറഞ്ഞു നില്‍ക്കുമ്പോള്‍ കുഴികളുടെ ആഴമറിയാതെ വന്ന് പെടുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതു കാരണം ഗതാഗതക്കുരുക്കും സര്‍വ്വസാധാരണമാണ്. ഈ യാത്രാദുരിതത്തില്‍ നിന്നും എന്ന് മോചനം ലഭിക്കുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments