പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവൻ പോറ്റി അന്തരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.10ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി ഭക്തിഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ‘അഞ്ജന ശിലയില്‍ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ’, ‘ഗണപതി ഭഗവാനേ നമാമി ഗണപതി ഭഗവാനേ’, ‘നിൻ ദിവ്യ നാമമതെന്നും ചോറ്റാനിക്കര അമ്മേ’, ‘പാടുന്നു ഞാനിന്നും കാടാമ്പുഴയിലെത്തി’, ‘വിശ്വമോഹിനി ജഗദംബികേ ദേവി’, ‘മൂകാംബികേ ദേവി മൂകാംബികേ’ തുടങ്ങിയവ അദ്ദേഹം രചിച്ച പ്രശസ്ത ഗാനങ്ങളാണ്.