Tuesday, August 5, 2025
No menu items!
Homeവാർത്തകൾപ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ദേശീയ അവാര്‍ഡ്

പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ദേശീയ അവാര്‍ഡ്

കൊച്ചി: പ്രവര്‍ത്തനം, സാങ്കേതിക വൈദഗ്ധ്യം, സേവനം തുടങ്ങിയവയിലെ മികവിന് സ്‌കോച്ച് ഗ്രൂപ്പ് നല്‍കുന്ന ദേശീയ അവാര്‍ഡ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചു. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യുന്ന ഗതാഗത മേഖലയിലെ പദ്ധതിക്കുള്ള ഗോള്‍ഡ് മെഡലാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചത്. രാജ്യത്തെ മികച്ച ദേശമാക്കിമാറ്റാന്‍ തനത് സംഭാവനകള്‍ നല്‍കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നല്‍കിവരുന്ന അവാര്‍ഡാണിത്.

കൊച്ചിക്ക് അഭിമാനകരമായ നേട്ടം, ഇത് രണ്ടാം വട്ടം, അർബൻ ട്രാൻസ്‌പോർട്ടിലെ മികവിനുള്ള പുരസ്കാരം ദില്ലിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനുവേണ്ടി ഡയറക്ടര്‍ പ്രോജക്ട്‌സ് ഡോ. എം പി രാംനവാസ് സ്‌കോച്ച് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ഡോ. ഗുര്‍ഷരണ്‍ ധന്‍ജാലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. സ്കോച്ച് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാർ സന്നിഹിതനായിരുന്നു. രാജ്യാന്തര പുരസ്‌കാരമായ ഗുസ്റ്റാവ് ട്രൂവേ അവാര്‍ഡ്, ഷിപ്ടെക് ഇന്റര്‍നാഷണല്‍ അവാര്‍ഡ്, ഇക്കണോമിക് ടൈംസ് എനര്‍ജി ലീഡര്‍ഷിപ്പ് അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments