കൂട്ടിക്കൽ: പ്രളയദുരന്തത്തിന്റെ മൂന്നാം വാർഷിക ദിനത്തിൽ ജീവൻ പൊലിഞ്ഞവർക്കായി കൂട്ടിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി 22 ഓളം ജീവനുകൾ ആണ് ദുരന്തത്തിൽ നഷ്ടപെട്ടത്. മരണപ്പെട്ടു പോയവരുടെ ചിത്രങ്ങൾക്ക് മുൻപിൽ തിരി തെളിയിച്ചും പുഷ്പാർച്ചന നടത്തിയും അനുസ്മരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ്, വൈസ് പ്രസിഡന്റ് രജനി സുധീർ, പഞ്ചായത്ത് അംഗങ്ങളായ P. S. സജിമോൻ, M. V. ഹരിഹരൻ, സിന്ധു മുരളീധരൻ, ജെസ്സി ജോസ്, സൗമ്യ ഷെമീർ, K. S. മോഹനൻ, C D S ചെയർപേഴ്സൺ ആശ ബിജു വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, പൊതുപ്രവർത്തകർ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.