കുറിച്ചിത്താനം: പ്രബോധാ ട്രസ്റ്റ് സെക്രട്ടറി ശ്രീ.നവീൻ കുമാറിനൊപ്പം പ്രമുഖ ഗാന്ധിയൻ ശ്രീ.രാജാജി കാനന ക്ഷേത്രത്തിലെത്തി. പഴങ്ങളും പഴച്ചാറുകളും മാത്രO ആഹാരമാക്കുന്ന ശ്രീ.രാജാജിക്ക് ആ അർത്ഥത്തിൽത്തന്നെ വിരുന്നൊരുക്കി. ആ മഹാത്മാവിൻ്റെ രക്തസാക്ഷിത്വ ദിനത്തിലുള്ള ഈ സന്ദർശനം ഗതകാല സ്മരണകളുണർത്തി. അദ്ദേഹത്തിന് അനിയൻ തലയാറ്റും പിള്ളി കാനനക്ഷേത്രത്തിൻ്റെ മെമൻ്റോ നൽകി ആദരിച്ചു. അനിയൻ്റെ പുതിയ പുസ്തകങ്ങൾ അദ്ദേഹത്തിനു നൽകി. പഞ്ചായത്തു മെമ്പർ ശ്രീ.ജോസഫ് ജോസഫ് അദ്ദേഹത്തെ ഷാൾ അണിയിച്ച് ആദരിച്ചു.ഗാന്ധിയൻ ചിന്തകളിലധിഷ്ടിതമായ പ്രബോധ ട്രസ്റ്റിൻ്റെ സെക്രട്ടറി ശ്രീ. നവീൻകുമാറിനെ അനിയൻ തലയാറ്റുംപിള്ളി പൊന്നാട അണിയിച്ചാദരിച്ചു. അനിയൻ തലയാറ്റുംപിള്ളി വിഭാവനം ചെയ്ത കാനനക്ഷേത്രം എന്ന ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൻ്റെ പ്രോജക്റ്റ് ശ്രീ.രാജാജി പ്രകാശനം ചെയ്തു. എല്ലാവരുO കൂടി കാനനക്ഷേത്രം സന്ദർശിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് അനിയൻ ചെയ്യുന്ന മഹത് സംരംഭത്തിനെ അദ്ദേഹം അഭിനന്ദിച്ചു.