തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സി.സി.ഇ.കെ. (സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യുക്കേഷന്‍ കേരള) ഒരുക്കുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ എറണാകുളം ഗവ.വിമന്‍സ് പോളിടെക്‌നിക് കോളജില്‍ കുറഞ്ഞ ചെലവില്‍ പ്രഫഷണല്‍ ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കാന്‍ അവസരമൊരുക്കിയതായി മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു.ആറുമാസ/ഒരു വര്‍ഷ കാലാവധിയുള്ള കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എല്‍.സിയോ പ്ലസ്‌ടുവോ ബിരുദമോ അടിസ്‌ഥാന യോഗ്യതയുള്ള ആര്‍ക്കും മാര്‍ക്കോ പ്രായപരിധിയോ നോക്കാതെ കോഴ്‌സിനു നേരിട്ട് അപേക്ഷിക്കാം. ശനി/ഞായര്‍ ബാച്ചുകളും മോര്‍ണിങ്/ഈവനിങ് ബാച്ചുകളും പാര്‍ട്‌ടൈം/റെഗുലര്‍ ബാച്ചുകളും ഓണ്‍ലൈനും ഓഫ്‌ലൈനും ചേര്‍ത്തുള്ള ഹൈബ്രിഡ് ബാച്ചുകളും ഇവിടെയുണ്ട്. ലോജിസ്‌റ്റിക്‌സ് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റ്, എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്, ഫിറ്റ്‌നെസ് ട്രെയിനര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ മേഖലകളിലാണ് പ്രഫഷണല്‍ ഡിപ്ലോമ സര്‍ട്ടിഫിക്കേഷന്‍ നേടാന്‍ സാധിക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പും വ്യവസായ സ്‌ഥാപനങ്ങളില്‍ തൊഴില്‍ നേടാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വിശദവിവരങ്ങള്‍ക്ക് സി.സി.ഇ.കെ. പ്രോഗ്രാമുകളുടെ ഹെല്‍പ്പ് ലൈന്‍ നമ്ബറായ 6235525524ല്‍ നേരിട്ടു വിളിക്കാം



