ഇടുക്കി: ടേക്ക് എ ബ്രേക്ക്പദ്ധതിയാണ് ജില്ലാ പഞ്ചായത്ത് വാഗമണ്‍ മൊട്ടക്കുന്നില്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 30 മുറികളുള്ള ടോയ്ലറ്റും ഇതിനോട് അനുബന്ധിച്ച് വിപുലമായി രീതിയിലുള്ള കോഫി ഷോപ്പുമാണ് ഒരുങ്ങുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു നിർവഹിച്ചു.
മൊട്ടക്കുന്നിന് സമീപത്ത് തന്നെയാണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതോടെ വാഗമണ്ണില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആവശ്യമാണ് നടപ്പിലാകുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി അദ്ധ്യക്ഷയായിരുന്നു. ഡി.റ്റി.പി.സി. സെക്രട്ടറി ജിതിൻ സുര്യ, സാറ, നിശാന്ത് വിചന്ദ്രൻ, എൻ എം കുശൻ, ആർ. രവികുമാർ. സിനി വനോദ്, സി. കെ.റ്റി.ഡി. സൊസൈറ്റി പ്രസിഡന്റ് സജിവ്കുമാർ എന്നിവർ സംസാരിച്ചു.