Wednesday, July 9, 2025
No menu items!
Homeവാർത്തകൾപ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി മുൻ ഇ.ഡി ഡയറക്ടറെ നിയമിച്ചു

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി മുൻ ഇ.ഡി ഡയറക്ടറെ നിയമിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി മുൻ ഇ.ഡി ഡയറക്ടറെ നിയമിച്ച് കേന്ദ്രസർക്കാർ. മുൻ എൻഫോഴ്സ്മെന്റ് ഡയറക്ടർ സഞ്ജയ് കുമാർ മിശ്രക്കാണ് കേന്ദ്രം നിയമനം നൽകിയത്. സെക്രട്ടറി റാങ്ക് തലത്തിലാണ് നിയമനം നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയെ സാമ്പത്തികകാര്യങ്ങളിൽ ഉപദേശിക്കുന്ന സമിതിയിൽ സെക്രട്ടറിയായാണ് അദ്ദേഹത്തിന് നിയമനം നൽകിയിട്ടുള്ളത്.

1984 ബാച്ച് ഇന്ത്യൻ ഐ.ആർ.എസ് ഉദ്യോഗസ്ഥനാണ് മിശ്ര. 2018ലാണ് ആദ്യമായി അദ്ദേഹത്തെ ഇ.ഡി മേധാവിയായി നിയമിച്ചത്. പിന്നീട് നിരവധി തവണ കേന്ദ്രസർക്കാർ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകി. മൂന്നാം തവണയും കാലാവധി നീട്ടി നൽകാൻ കേന്ദ്രസർക്കാർ ഒരുങ്ങിയെങ്കിലും നീക്കം സുപ്രീംകോടതി ഇടപ്പെട്ട് തടയുകയായിരുന്നു. തുടർന്ന് കേന്ദ്രസർക്കാർ ഇ.ഡി, സി.ബി.ഐ ഡയറക്ടർമാരുടെ കാലാവധി അഞ്ച് വർഷം ആക്കികൊണ്ടുള്ള ഓർഡിനൻസ് പാസാക്കുകയും 2023 നവംബർ 18 വരെ സഞ്ജീവ് കുമാർ മിശ്ര പദവിയിൽ തുടരുകയും ചെയ്തിരുന്നു.

പ്രമുഖരുടെയുൾപ്പടെ നിരവധി കേസുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി പി. ചിദംബരം, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, ശരത് പവാർ മുൻ ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹബൂബ മഫ്തി, ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ തുടങ്ങി പല പ്രമുഖർക്കെതിരെയുള്ള കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments