കായംകുളം: കേന്ദ്രഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്നും, എൻ എം എം എസ്, ജിയോ ടാഗ് അടക്കമുള്ള അശാസ്ത്രീയ പരിഷ്കാരങ്ങൾ പിൻവലിക്കണമെന്നും ആവശ്യപെട്ടു കൊണ്ട് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പത്തിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തിയൂർ ബി എസ് എൻ എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ധർണ്ണാ സമരം ജില്ലാ പ്രസിഡൻ്റ് എസ്. പവനനാഥൻ ഉദ്ഘാടനം ചെയ്തു, പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൽ. ഉഷ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ബി. പവിത്രൻ, ഏരിയാ സെക്രട്ടറി എം.വി. ശ്യാം, കെ. അഷറഫ് , ആർ രാജേഷ് , രാജമ്മ, ബിന്ദു, ഇന്ദു സന്തോഷ്, ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.