Friday, March 6, 2026
No menu items!
Homeവാർത്തകൾപ്രതിക്ഷയില്ലാത്ത ഉടയുന്ന ജീവിതങ്ങൾ

പ്രതിക്ഷയില്ലാത്ത ഉടയുന്ന ജീവിതങ്ങൾ

തൃശൂർ: ഗോൾഡൻ ബസാറിൽനിന്ന് കോർപ്പറേഷൻ മാറ്റി പാർപ്പിച്ച മൺപാത്ര നിർമ്മാണ കച്ചവടക്കാർ. ഗുരുതര ജീവിത പ്രശ്നം നാമമാത്രമായ് ചുരുങ്ങി പരമ്പരാഗത മൺപാത്ര നിർമ്മാണ മേഖല. കാര്യമായി വരുമാനമില്ലാത്തതിനാൽ പരമ്പരാഗതമായി ഈ തൊഴിലിൽ ഏർപ്പെട്ടിരുന്ന പലരും മേഖലയിൽ നിന്ന് പിന്മാറിയിട്ടുണ്ട്.

വിൽപ്പന കുത്തനെ കുറഞ്ഞതോടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് തൃശൂർ ജില്ലയിൽ കുംഭാര കോളനിയിലുള്ളവർ. പരമ്പരാഗത മൺപാത്ര മേഖലയുമായ് മുന്നോട്ട് പോകുന്നവരാണ് ഇവിടെയുള്ളവരിൽ കൂടുതലും. ഇവിടെ നേരിട്ടെത്തി വാങ്ങിയും വീടുകൾ കയറിയുമാണ് മൺപാത്രങ്ങളുടെ കച്ചവടം പ്രധാനമായും നടന്നിരുന്നത്. ഇന്ന് അത്തരത്തിൽ വിൽപ്പന നടത്തുന്ന ആളുകൾ ഇവിടെ കുറവാണ്. മഴക്കാലമെത്തിയതോടെ വീടു കയറിയുള്ള കച്ചവടം നിലച്ചു. അസംസ്‌കൃത വസ്തുക്കൾക്കുള്ള വിലവർദ്ധനവും തിരിച്ചടിയാണ്. വലിയ വില നൽകിയാലേ അസംസ്‌കൃത വസ്തുക്കളായ കളിമണ്ണും വിറകും വാങ്ങാനാവൂ. പുതുക്കാട് പരമ്പരാഗത മൺപാത്ര നിർമ്മാതാക്കൾക്ക് പ്രധാനമായും കളിമണ്ണ് കിട്ടാൻ ബുദ്ധിമുട്ടായി തുടങ്ങി, കളിമണ്ണെത്തിക്കുന്നതിന് ലോഡൊന്നിന് വലിയ വില കൊടുക്കണം. പലരും കളിമണ്ണ് ചുട്ടെടുക്കുന്നത് വിറകടുപ്പിലാണ്. വിറകിനും നല്ല ചെലവാണ്. മഴക്കാലത്ത് വെയിലത്ത് ചുട്ടെടുക്കാനും ബുദ്ധിമുട്ടുണ്ട്. മെഷീനിലാക്കാമെന്ന് കരുതിയാൽ ലക്ഷങ്ങൾ വേണ്ടിവരും. ഇതൊന്നും താങ്ങാനുള്ള സാമ്പത്തിക ശേഷി ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്കില്ല. അദ്ധ്വാനത്തിനുള്ള വില പാത്രങ്ങൾക്ക് ലഭിക്കുന്നുമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments