കുറ്റിച്ചല്‍ : പ്രകൃതിസംരക്ഷണം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമെന്നും പ്രകൃതിയും മനുഷ്യനും പരസ്പരം പൂരകങ്ങളാണെന്നും അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ. ഗ്യാലറി ഓഫ് നേച്ചര്‍ യൂട്യൂബ് ചാനല്‍ കൂട്ടായ്മയുടെ സംഘടനാ ലോഞ്ചിങ്ങും കിറ്റ് വിതരണവും പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. ഗ്യാലറി ഓഫ് നേച്ചര്‍-ഹ്യൂമന്‍ ആന്റ് നേച്ചര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന് പേരിട്ട സംഘടനയുടെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവിട്ടംതിരുനാള്‍ ആദിത്യവര്‍മ്മ. സംഘടനാ ചെയര്‍മാന്‍ സുമേഷ്‌കോട്ടൂര്‍ അധ്യക്ഷനായി. ബുധനാഴ്ച വൈകിട്ട് കുറ്റിച്ചല്‍ ആര്‍.കെ.ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ 101-കിടപ്പുരോഗികള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്തു. സമൂഹത്തിലെ വിവിധമേഖലയിലുള്ള വ്യക്തികളെ ചടങ്ങില്‍ ചന്ദനമരത്തൈ നല്‍കി ആദരിച്ചു.
സംഘടനാ കണ്‍വീനര്‍ കോട്ടൂര്‍.ബി.ജയചന്ദ്രന്‍, റിട്ട.ജില്ലാ ജഡ്ജി എ.കെ.ഗോപകുമാര്‍, സൗത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മിഷണര്‍ ഡി.ബാലചന്ദ്രന്‍, ഡോ.എം.വി.സുനിത, ഡോ.ചിത്രാരാഘവന്‍, കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു.എന്‍, ഡോ.ഹേമ ഫ്രാന്‍സിസ്, വെള്ളനാട് രാമചന്ദ്രന്‍, എഴുത്തുകാരി പ്രിയാശ്യാം, ജി.മണികണ്ഠന്‍, റ്റി.അനികുമാര്‍, സലീനബീവി, അജു.എ.ഒ, ഡോ.മഞ്ജുമോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ചെങ്കല്‍ചൂളയിലെ [രാജാജിനഗര്‍] എഴുത്തുകാരി ധനുജകുമാരിയെ ഗ്യാലറി ഓഫ് നേച്ചര്‍ പ്രതിഭാരത്‌ന പുരസ്‌ക്കാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ദൃശ്യവേദി ഒരുക്കിയ നാടന്‍പാട്ട് മേളയും നടന്നു.



