മാധ്യമസ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്ന വിധം ജേണലിസത്തിലെ ഏറ്റവും നൂതനമായ കാര്യങ്ങള്‍, പ്രിന്റ് -ടെലിവിഷന്‍- മള്‍ട്ടിമീഡിയ ജേണലിസം, വാര്‍ത്താ അവതരണം, ന്യൂസ് റിപ്പോര്‍ട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോഗ്രഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സഹായത്താലുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഒക്ടോബര്‍ 14 ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 9544958182.
പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് കെല്‍ട്രോണ്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
RELATED ARTICLES