കാലടി : സുപ്രീം കോടതി വിധിയിലൂടെ പട്ടിക വിഭാഗസംവരണത്തിൽ മേൽത്തട്ട് പരിധിക്കും ഉപവർഗീകരണത്തിനും സ്ഥാനങ്ങൾക്ക് അധികാരം നൽകുന്നതിനെതിരെ കേന്ദ്രം നിയമ നിർമ്മാണം നടത്തണം എന്നും, സംസ്ഥാനങ്ങൾ ദൃതി പിടിച്ചു വിധി നടപ്പിലാക്കരുത് എന്നും ആവശ്യപ്പെട്ടു ഡിസംബർ 10 ന് ലോക മനുഷ്യാവകാശ ദിനത്തിൽ സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ “പ്രതിഷേധസാഗരം” സംഘടിപ്പിക്കുകയാണ്. കെപിഎംസ് നേതൃത്വം നൽകുന്ന 57 പട്ടിക ജാതി പട്ടിക വർഗ്ഗ സമുദായ സംഘടനകളുടെ കൂട്ടായ്മയായ ദളിത് ആദിവാസി സംയുക്ത സമിതിയുടെ കീഴിൽ ആണ് സമരം.
പ്രതിഷേധ സാഗരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അഞ്ച് ലക്ഷം പോസ്റ്റുകാർഡുകൾ അയക്കുന്നതിന്റെ ഭാഗമായി കെപിഎംസ് അങ്കമാലി യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശാഖകളിൽ പോസ്റ്റ് ഓഫീസുകൾക്ക് മുമ്പിൽ “പ്രതിഷേധ പോസ്റ്റ് കാർഡ് സമരം” നടത്തി.