Sunday, August 3, 2025
No menu items!
Homeവാർത്തകൾപോലീസ് പെൻഷനേഴ്സിന്റെ അവകാശങ്ങൾക്കായുള്ള ധർണ്ണ

പോലീസ് പെൻഷനേഴ്സിന്റെ അവകാശങ്ങൾക്കായുള്ള ധർണ്ണ

പെരുമ്പാവൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ല്യൂ.എ.) എറണാകുളം റൂറൽ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൻഷൻകാരോടുള്ള സർക്കാർ അവഗണനയ്ക്കും, അവകാശ നിഷേധത്തിനുമെതിരെ പെരുമ്പാവൂർ സബ്ബ് ട്രഷറിക്ക് മുൻപിൽ പ്രതിഷേധ ജാഥയും, ധർണാസമരവും നടത്തി. മുൻ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെ റവന്യു വരുമാനം കുറവാണെങ്കിൽ ചിലവ് ചുരുക്കി പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും, ടൂറിസം, എയർ പോർട്ട്, സീപോർട്ട് എന്നിവിടങ്ങളിലെ വരുമാനങ്ങളിലൂടെ ആണ് സിങ്കപ്പൂർ ലോകത്തിലെ സമ്പന്ന രാഷ്ടങ്ങളിൽ ഒന്നായത് എന്നും, കേരളത്തിലെ എല്ലാ പെൻഷൻകാർക്കും വേണ്ടിയുള്ളതാണ് ഈ സമരം എന്നും ഡോ.എം.സി.ദിലീപ് കുമാർ പറഞ്ഞു. കെ.എസ്.പി പി.ഡബ്ല്യൂ.എ.എറണാകുളം റൂറൽ ജില്ല പ്രസിഡൻ്റ് ടോമി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പോൾ ജോസഫ് സ്വാഗതവും. സംസ്ഥാന സെക്രട്ടറി മണികണ്ഠൻ നായർ മുഖ്യ പ്രഭാഷണവും നടത്തി.

പുതിയ ശമ്പള കമ്മീഷനെ നിയമിക്കുക, പെൻഷൻ കുടിശ്ശിക പൂർണമായി അനുവദിക്കുക, ഡി.ആർ.കുടിശ്ശിക ഉടൻ അനുവദിക്കുക, ഒഴിവാക്കിയ ക്ഷമാശ്വാസ കുടിശ്ശിക ഉടൻ അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക., നാലാം ഗ്രേഡ് ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കുക. ട്രൈനിംഗ് പിരീഡ് ആനുകൂല്യം എല്ലാവർക്കും ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments