Sunday, December 21, 2025
No menu items!
Homeവാർത്തകൾപൊലീസിന് കൈമാറുന്ന രഹസ്യ സ്വഭാവമുള്ള കാര്യങ്ങളുടെ ചോർച്ച; അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം

പൊലീസിന് കൈമാറുന്ന രഹസ്യ സ്വഭാവമുള്ള കാര്യങ്ങളുടെ ചോർച്ച; അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് നിർദ്ദേശം

കുറവിലങ്ങാട്: പൊതുജനങ്ങൾ രഹസ്യവിവരങ്ങൾ പൊലീസിന് കൈമാറുകയും ആ വിവരങ്ങൾ കുറ്റാരോപിതരായ വ്യക്തികൾക്ക് അതേപടി ചോരുന്നത് സംബന്ധിച്ച ആക്ഷേപവും, ആരോപണം ഉയർന്നിരുന്നു. ഇതിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശിക മാധ്യമ പ്രവർത്തകനായ ബെയ്ലോൺ എബ്രാഹം, കേരള മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, അഡീഷണൽ ചീഫ് സെക്രട്ടറി ആഭ്യന്തര വകുപ്പ് എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്ന് എഡിജിപി ക്രൈംബ്രാഞ്ച് പരാതിയിൽ അന്വേഷണം നടത്താൻ കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് നിർദ്ദേശം നൽകി. കോട്ടയം ജില്ലയിലെ വിവിധ മേഖലകളിലെ മാഫിയ സംഘങ്ങളെകുറിച്ച് പൊലീസ്, എക്സ്സൈസ് വിഭാഗങ്ങൾക്ക് രേഖാമൂലവും, ഫോണിലൂടെയും നൽകുന്ന വിവരങ്ങൾ അതേപടി ചോർന്ന് ഇൻഫോർമർക്ക് നേരെ വധഭീഷണി, അക്രമങ്ങൾ തുടർക്കഥയാകുന്നത് കൊണ്ട് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അറിയിക്കുന്ന വ്യക്തികളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകണമെന്നും സർക്കാർതലത്തിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments