Sunday, December 21, 2025
No menu items!
HomeCareer / job vacancyപൈലറ്റ് പരിശീലനം: 30 വരെ അപേക്ഷിക്കാം

പൈലറ്റ് പരിശീലനം: 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷനിൽ പൈലറ്റ് പരിശീലന കോഴ്സിലേക്ക് ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം. പ്ലസ്‌ടു പരീക്ഷ 50 ശതമാനം മാർക്കോടെ വിജയിക്കണം.

മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീ ഷ് എന്നിവയിൽ മൂന്നും കൂടെ മൊത്തത്തിൽ 55 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഇൻസ്ട്ര‌മെൻ്റ് റേറ്റിങ്ങോടെ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാൻ അവസരമുണ്ട്. സിംഗിൾ, മൾട്ടി എൻജിൻ എയർക്രാഫ്റ്റുകൾ പറത്താനാവശ്യമായ പരിശീലനമാണ് ലഭിക്കുക. ഏകദേശം മൂന്നു വർഷമാണ് കോഴ്സ്.

എഴുത്തുപരീക്ഷയും ഇൻ്റർവ്യൂമുണ്ട്. അപേക്ഷകൾ കുറവാണെങ്കിൽ ഇൻ്റർവ്യൂ മാത്രം. സിംഗിൾ എൻജിൻ പരിശീലനത്തിന് 21.7 ലക്ഷം രൂപയാണ് ഫീസ്. മൾട്ടി എൻജിൻ പരിശീലനത്തിന് ആറ് ലക്ഷത്തോളം രൂപ അധിക ഫീസ് അടക്കേണ്ടതുണ്ട്.

വിവരങ്ങൾക്ക്: http://rajivgandhiacademyforaviationtechnology.org, omd 0471 2501814/ 9526800757, ഇ-മെ യിൽ ragaat@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments