പേയാട്: പേയാട് ചീലപ്പാറ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടി പാങ്ങോട് മിലിട്ടറി ക്യാമ്പ് ലെഫ്റ്റ്. കേണൽ സുനിൽ എം.ആർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ
സുധാകരൻ നായർ, ബിജു ദാസ്, ഷാഹി, രഞ്ജിത് ആർ സി, കമാന്റോ സുരേഷ്, എം സി സുരേഷ്, രതീഷ്, സുനി, ഷാനവാസ്, ആറ്റൂർ രവി എന്നിവർ സംസാരിച്ചു. തുടർന്ന് ചീലപ്പാറ സൗഹൃദവേദി അംഗങ്ങളും കുട്ടികളും അവതരിച്ച കലാ കായിക പരിപാടികളും നടന്നു.