കോട്ടയം: നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശിക ഓണത്തിനു മുമ്പ് കൊടുത്തു തീർക്കണമന്നാവശ്യപ്പെട്ട് നിർമ്മാണ തൊഴിലാളി ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ എ.ജി.അജയകുമാർ, മോഹൻദാസ് ഉണ്ണി മഠം, ഇ.എം ദിനേശൻ, സണ്ണി തോമസ്, പ്രിൻസ് ലൂക്കോസ്, എ.ജെ.സാബു, കെ.ജെ. ജോസഫ്, കിളിരൂർ രാമചന്ദ്രൻ, വി.പി.കൊച്ചുമോൻ, അൻസാരി കോട്ടയം തുടങ്ങിയവർ പ്രസംഗിച്ചു.



