പെരുവന്താനം പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യങ്ങൾക്കെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്കെതിരെയും, കർഷകരുടെ ഭൂമിയിലേക്ക് വന്യ മൃഗങ്ങളെ വാഹനത്തിൽ കൊണ്ടുവന്ന് തുറന്ന് വിടുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെമേൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു.
ഇടുക്കി ഡി സി സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡൻ്റ് ബിനു മറ്റക്കര, ഇടുക്കി ഡി സി സി അംഗങ്ങളായ റ്റി എൻ മധുസൂധനൻ, ജോൺ പി തോമസ്, മുണ്ടക്കയം മണ്ഡലം പ്രസിഡൻ്റ് കെ എസ് രാജു, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ കെ ആർ വിജയൻ ,സണ്ണി ജോസഫ് പാറയിൽ, എൻ എ വഹാബ്, തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി കെ കെ ജനാർദ്ദനൻ , ഐ എൻ ടി യു സി കോട്ടയം ജില്ലാ സെക്രട്ടറി ടി ടി സാബു, ഷേർളി ജോർജ്, ശാന്തമ്മവരമ്പനൽ, നെജീബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് അഡ്വ.വസന്ത് തെക്കുംപള്ളി, സണ്ണി ജോസഫ് കോട്ടക്കുപുറം, മുഹമ്മദ് സിനാജ്, പഞ്ചായയത്ത് മെമ്പർ ഗ്രേസി, ജോസ്, കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് ഭാരവാഹികളായ സെബാസ്റ്റ്യൻ ചുള്ളിത്തറ, സെയ്ദ് മുഹമ്മദ്, വി എച്ച് എ സലാം, സതീശൻ,പി കെ ബെന്നി, സെബാസ്റ്യൻ കീരൻ ചിറകുന്നേൽ ‘ജോമോൻ നീർവേലി, വാർഡ് പ്രസിഡൻ്റ് ബിജു കൊച്ചുപറമ്പിൽ, സിനാജി, അൻസാരി, സറഫുദ്ദീൻ , ബാബു ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.