Tuesday, October 28, 2025
No menu items!
Homeവാർത്തകൾപെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കം

പെരുവന്താനം ഗ്രാമപഞ്ചായത്തിൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കം

ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിൻ്റെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ കുട്ടികൾക്ക് നടപ്പാക്കുന്ന പ്രഭാതഭക്ഷണം പദ്ധതിക്ക് പെരുവന്താനം ഗവ. യു പി സ്കൂളിലും പാലൂർക്കാവ് ഗവ. യു പി സ്കൂളിലും തുടക്കം കുറിച്ചു.

പെരുവന്താനം ഗവ . യു പി സ്കൂളിൽ ഹെഡ് മാസ്റ്റർ റോയി മോൻ മാത്യുവിന്റെ ആദ്യക്ഷതയിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ പദ്ധതി ഉൽഘാടനം ചെയ്തു, ഉൽഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലിക്കുട്ടി ജോസഫ് , അഴുത ബ്ലോക്ക്പഞ്ചായത്ത്‌ മെമ്പർ കെ. ആർ വിജയൻ , വാർഡ് മെമ്പർമാരായ നിസാർ പാറയ്ക്കൻ , മേരിക്കുട്ടി , പീരുമേട് എ ഇ ഒ എം രമേശ് എന്നിവർ പങ്കെടുത്തു.

വീട്ടിൽ നിന്നും പലകാരണങ്ങളാൽ പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ് പ്രഭാത ഭക്ഷണം പദ്ധതി. കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വികാസത്തിന് പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നതായി നിരവധി പഠനങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട് ഈ സാഹചര്യത്തിലാണ് പെരുവന്താനം ഗ്രാമപഞ്ചായത്ത് എല്ലാ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിച്ചത്. ഓരോ ദിവസവും ഗുണമേന്മയുള്ള വ്യത്യസ്തമായ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments