ദുബായ്: പെരുന്നാള്‍ പ്രമാണിച്ച് തയ്യാറെടുപ്പുകൾ വിപുലമാക്കിയിരിക്കുകയാണ് ദുബായ് ആര്‍ ടി എ. ഇതേ തുടർന്ന് പെരുന്നാള്‍ അവധി ദിനങ്ങളില്‍ ദുബായില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. പൊതു ബസ് സര്‍വീസ്, ദുബായ് മെട്രോ, ട്രാം തുടങ്ങിയവ കൂടുതല്‍ സമയം സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ദുബായിൽ ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെ പൊതു പാര്‍ക്കിങ് സൗജന്യമായിരിക്കും എന്ന് അധികൃതർ അറിയിച്ചു. എന്നാല്‍, ബഹുനില പാര്‍ക്കിങുകളില്‍ പണം നല്‍കണം. ദുബായ് മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകള്‍ ജൂണ്‍ നാല് മുതല്‍ ഏഴ് വരെ എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ച് മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. അതേസമയം ദുബായ് ട്രാം ജൂണ്‍ നാല് മുതല്‍ ഏഴ് വരെ എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഒരുമണി വരെയാണ് ഓടുക. പൊതു അവധിദിനങ്ങളായ ജൂണ്‍ അഞ്ച് മുതല്‍ എട്ട് വരെ കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല.



