കാട്ടാക്കട: കാട്ടാക്കട പെരുംകുളത്തൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ കൊടിമരപ്രതിഷ്ഠ 30-ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കും. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ നടക്കുന്ന കൊടിമരഘോഷയാത്ര കാട്ടാക്കട ആര്‍.കെ.എന്‍.ഹാളില്‍ നിന്നും ആരംഭിച്ച് ആറ് മണിക്ക് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. തെക്കന്‍ തിരുവിതാംകൂറിലെ ഏറ്റവും ഉയരം കൂടിയ കൊടിമരമാണ് ഇവിടെ പ്രതിഷ്ഠിക്കുന്നത്. ക്ഷേത്രതന്ത്രി കുഴിക്കാട്ടില്ലത്ത് ബ്രഹ്മശ്രീ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി, അഗ്നിശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ കൊടിമരഘോഷയാത്രയ്ക്കും പൂജകള്‍ക്കും നേതൃത്വം നല്‍കും.
പെരുംകുളത്തൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ കൊടിമരപ്രതിഷ്ഠ
RELATED ARTICLES



