പൂവച്ചല്‍ : കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് കയറി ഓട്ടോഡ്രൈവര്‍ മരിച്ചു. പൂവച്ചല്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് സമീപം ഇന്നലെ വൈകിട്ടാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ അമിതവേഗത്തെത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഓട്ടോ ഡ്രൈവറായ പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് അപകടത്തില്‍ മരിച്ചത്.
പൂവച്ചല്‍ നിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. കാര്‍ ഓട്ടോയില്‍ ഇടിച്ചതിനെ തുടര്‍ന്ന് റഫീഖ് റോഡിന് സമീപത്തെ മതിലിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി ക്ഷതം സംഭവിച്ച ഇയാളെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേരെ കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.