Thursday, August 7, 2025
No menu items!
Homeവാർത്തകൾപൂജ സീസണിലെ തിരക്ക് കുറക്കാൻ തിങ്കളും ചൊവ്വയും കേരളത്തിൽ പ്രത്യേക ട്രെയിൻ

പൂജ സീസണിലെ തിരക്ക് കുറക്കാൻ തിങ്കളും ചൊവ്വയും കേരളത്തിൽ പ്രത്യേക ട്രെയിൻ

പാലക്കാട്: തിങ്കളും ചൊവ്വയും കേരളത്തിൽ പ്രത്യേക ട്രെയിൻ അനുവദിച്ചു. പൂജ സീസണിലെ തിരക്ക് കുറക്കാനാണിത്. മംഗളൂരുവിനും കൊല്ലത്തിനുമിടയിലും മംഗളൂരു- കൊച്ചുവേളിക്കുമിടയിലുമായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. 06047 നമ്പർ മംഗളൂരു-കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് ഒക്ടോബർ 14-ന് രാത്രി 11-ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 10.20-ന് കൊല്ലത്തെത്തും.

06048 നമ്പർ കൊല്ലം-മംഗളൂരു സ്പെഷൽ എക്സ്പ്രസ് 15-ന് വൈകിട്ട് 6.55-ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30-ന് മംഗലാപുരത്തും എത്തും. നമ്പർ 06157 കൊച്ചുവേളി-മംഗളൂരു സ്‌പെഷ്യൽ എക്‌സ്പ്രസ് 14-ന് രാത്രി 9.25-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് 15-ന് രാവിലെ 9.15-ന് മംഗളൂരുവിലെത്തും. നമ്പർ 06158 മംഗളൂരു-കൊച്ചുവേളി സ്പെഷ്യൽ എക്സ്പ്രസ് 15-ന് രാത്രി 8.10-ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് 16-ന് രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments