രാജാക്കാട് : കട്ടപ്പന സ്വദേശിയായ പൂജാരി ഹൃദയ സ്തംഭനം മൂലം അമ്പലത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. കട്ടപ്പന പേഴുംകവല പൂതക്കുഴിയിൽ അനീഷ് ദിവാകരൻ (45) ആണ് മരിച്ചത്.
എസ് എൻ ഡി പി യോഗം രാജാക്കാട് യൂണിയനിലെ കനകപ്പുഴ ശാഖയിലെ ക്ഷേത്രത്തിലെ ശാന്തിയായിരുന്നു അനീഷ്. രാവിലെ ക്ഷേത്രത്തിൽ വച്ച് കുഴഞ്ഞു വീണ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കട്ടപ്പന ഇടുക്കി കവല ക്ഷേത്രത്തിൽ കുറെ നാൾ ശാന്തിയായി സേവനം ചെയ്തിരുന്നു.



