നെടുമങ്ങാട്: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മയ്ക്കായി പുൽവാമ സ്മൃതി സംഗമം സംഘടിപ്പിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വേദി ഭാരവാഹികളായ തോട്ടുമുക്ക് വിജയൻ, പുലിപ്പാറ യൂസഫ്, തോട്ടുമുക്ക് പ്രസന്നൻ, നെടുമങ്ങാട്. എം. നസീർ, ഇല്യാസ് പത്താം കല്ല്, വെമ്പിൽ സജി, ഷഫീഖ് വാളിക്കോട്, വഞ്ചുവം ഷറഫ്, നൗഷാദ് കായ്പാടി തുടങ്ങിയവർ സംസാരിച്ചു.