Tuesday, July 8, 2025
No menu items!
Homeവാർത്തകൾപുൽപ്പള്ളിയിൽ ക​ടു​വ ഭീ​തി; കൂട് സ്ഥാപിച്ച് വനംവകുപ്പ്

പുൽപ്പള്ളിയിൽ ക​ടു​വ ഭീ​തി; കൂട് സ്ഥാപിച്ച് വനംവകുപ്പ്

പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി അ​മ​ര​ക്കു​നി​യി​ലും കടുവയുടെ ആക്രമണം. അ​മ​ര​ക്കു​നി നാ​ര​ക​ത്ത​റ പാ​പ്പ​ച്ച​ന്റെ ര​ണ്ട് വ​യ​സ്സ് പ്രാ​യ​മു​ള്ള ആ​ടി​നെയാണ് ക​ടു​വ കൊ​ന്നു​തി​ന്നത്. കൂ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ആ​ടു​ക​ളി​ലൊ​ന്നി​നെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. ആ​ർ.​ആ​ർ.​ടി സം​ഘ​മ​ട​ക്ക​മു​ള്ള വ​ന​പാ​ല​ക​ർ പ്ര​ദേ​ശ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തിവരികയാണ്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ ക​ടു​വ ഇ​റ​ങ്ങി​യ​ത് ആ​ളു​ക​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​ട്ടു​ണ്ട്.

അതേസമയം ആ​ടി​നെ പി​ടി​കൂ​ടി​യ വീ​ടി​ന്റെ പ​രി​സ​ര​ത്തു​നി​ന്നും 100 മീ​റ്റ​ർ മാ​റി ആ​ടി​ന്റെ ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പാ​തി ഭാ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. രാ​വി​ലെ മു​ത​ൽ വ​ന​പാ​ല​ക​ർ സ്ഥ​ല​ത്ത് ജാ​ഗ്ര​ത നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ടു​വ​യെ വ​ന​പാ​ല​ക​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സ്ഥലത്ത് ക​ടു​വ​യെ പി​ടി​കൂ​ടാ​നു​ള്ള കൂ​ട് വ​നം വ​കു​പ്പ് സ്ഥാപിച്ചി​ട്ടു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments