വടക്കാഞ്ചേരി: റിട്ടയേർഡ് ട്രെയ്നിംഗ് കോളേജ് പ്രിൻസിപ്പാൾ കുറ്റിപ്പുഴ രവി രചിച്ച നാലമ്പല നാഥൻമാർ എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം വടക്കാഞ്ചേരി ടൗൺ മാരിയമ്മൻ കോവിൽ നവരാത്രി മണ്ഡപത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ കൊടയ്ക്കാടത്ത് അഡ്വ. ടി.എസ്. മായാദാസിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. യോഗത്തിൽ മാരിയമ്മൻ കോവിൽ സേവാ സമിതി പ്രസിഡൻ്റ് എസ്.ആർ. മുത്തുകൃഷ്ണൻ അധ്യക്ഷനായി. ചടങ്ങിൽ ജി .ഗോപാൽ, ഐശ്വര്യ സുരേഷ്, ബി. സതീഷ് പിള്ള എന്നിവർ പ്രസംഗിച്ചു.