Saturday, March 14, 2026
No menu items!
Homeവാർത്തകൾപുലി പിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച നാലര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.

സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.

വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്‌റ്റേറ്റ്‌ തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.

കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments