ചെങ്ങമനാട്: പുലരി ഇന്റ്ർനാഷണൽ ഫിലിം ഫെയർ അവാർഡിന് ദീപക്ക് മലയാറ്റൂർ അർഹനായി. ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകുന്ന ദി ക്യൂർ എന്ന ഷോർട് ഫിലിം സംവിധാനത്തിനാണ് സ്പെഷ്യൽ ജൂറി പുരസ്കാരം ലഭിച്ചത്. നിരവധി അവാർഡുകൾ നേടിയെടുത്ത ഈ ചിത്രത്തിന് ആദ്യമായാണ് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ അവാർഡ് നേടുന്നത്. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടന്ന ചടങ്ങിൽ ജൂറി ചെയർമാൻ സംവിധായകൻ പ്രമോദ് പയ്യന്നൂർ ജൂറി മെമ്പർ സംവിധായകൻ ജോളി മസ് എന്നിവരാണ് അവാർഡ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്നിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും. ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോസഫ് ചിറയത്ത് ആണ്.