Monday, March 23, 2026
No menu items!
Homeവാർത്തകൾപുരപ്പുറ സൗരോർജ്ജ പദ്ധതിയുമായി വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി

പുരപ്പുറ സൗരോർജ്ജ പദ്ധതിയുമായി വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി

കോട്ടയം: കേന്ദ്ര ധനകാര്യ മന്ത്രി ഇക്കഴിഞ്ഞ കേന്ദ്ര ബഡ്ജറ്റിൽ പ്രഖ്യാപിച്ചതും 78,000 രൂപ കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നതുമായ ഓൺഗ്രിഡ് വൈദ്യുതി പദ്ധതി ‘പുരപ്പുറ സൗരോർജ്ജ പദ്ധതി’ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്നു. സവിതർ സോളാർ സൊലൂഷൻസ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുമായി സഹകരിച്ച് കോട്ടയം,ഇടുക്കി, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട എന്നീ 5 ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് വി. എസ്. എസ്. എസ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയിലൂടെ പാരമ്പര്യേതവും ശുദ്ധവുമായ ഊർജ്ജസ്രോതസ്സുകളെ പ്രോത്സാഹിപ്പിച്ചുള്ള പ്രകൃതിസംരക്ഷണമാണ് vsss ലക്ഷ്യമിടുന്നത്. പുരപ്പുറ സോളാർ പദ്ധതിയിലൂടെ ഉയർന്ന നിലവാരമുള്ളതും വിപണിയിൽ 26,000 രൂപ വില വരുന്നതുമായ 150 ലിറ്റർ സോളാർ വാട്ടർ ഹീറ്ററും സൗജന്യമായി നൽകുന്നു. KSEB യുമായുള്ള ധാരണ പ്രകാരം ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ആനുപാതികമായി ഉപഭോക്താവിന്റെ പ്രതിമാസ വൈദ്യുതി ബില്ലിലും കുറവുണ്ടാകും. മൂന്ന് കിലോവാട്ട് സോളാർ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നവർക്ക് 5000 രൂപ വരെ ബില്ലിൽ കുറവുണ്ടാക്കാനാവും. പുരപ്പുറ സോളാർ പദ്ധതിയിൽ ചേരുന്നവർക്ക് 7 ശതമാനം പലിശ നിരക്കിൽ ബാങ്ക് വായ്പ്പാ സൗകര്യവും ലഭ്യമാക്കുന്നതാണന്നും ഡയറക്ടർ ഫാ.അഗസ്റ്റിൻ ബിനോയി മേച്ചേരി അറിയിച്ചു.

വിശദവിവരങ്ങൾക്ക് : 9446120762, 9446563000.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments