അന്താരാഷ്ട്ര നിലവാരത്തിൽ സുവോളജിക്കൽ പാർക്ക് 2025 ജൂൺ മാസത്തോടെ പൂർണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും മന്ത്രിമാരായ കെ രാജനും എ.കെ ശശീന്ദ്രനും അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്ക് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആറ് ഘട്ടങ്ങളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഓരോ ആഴ്ചയും നടക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഷെഡ്യൂൾ തയ്യാറാക്കാനും മാസത്തിൽ ഒരു തവണ സ്ഥലം എംഎൽഎ കൂടിയായ റവന്യു മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേരാനും നിർദ്ദേശിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
സുവോളജിക്കൽ പാർക്ക് തുറക്കുന്നതിന് അമിതമായ തിടുക്കമോ ആർഭാടമോ ഉണ്ടാകില്ലെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. പാർക്ക് തുറക്കുന്നതിൽ കാലതാമസം വരുന്നതായി വാർത്തകളുണ്ട്. എന്നാൽ, ഇവിടെ കൊണ്ടുവരുന്ന പക്ഷിമൃഗാദികൾക്ക് സുരക്ഷിതമായി തങ്ങാനാവുന്ന ആവാസവ്യവസ്ഥകൾ തയ്യാറാക്കുന്നതിലാണ് കൂടുതൽ ശ്രദ്ധയെന്നും മന്ത്രി വിശദീകരിച്ചു. 11 ആവാസ കേന്ദ്രങ്ങളിൽ ആറ് എണ്ണവും പൂർത്തിയായി. മറ്റു മൃഗശാലകളിൽ നിന്നും തിരുവനന്തപുരം, നെയ്യാർ എന്നഎന്നിവിടങ്ങളിൽ നിന്നുമുള്ള പക്ഷിമൃഗാദികളെ പുത്തൂരിലേക്ക് കൊണ്ടുവരുന്നത് മേയ് മാസത്തിലും രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ളവയെ എത്തിക്കുന്ന നടപടികൾ ഓഗസ്റ്റിനുള്ളിലും നടക്കും.
തൃശൂർ മൃഗശാലയിലുള്ള മാനുകളിൽ 60 എണ്ണത്തിനെ സൂവോളജിക്കൽ പാർക്കിൽ പാർപ്പിച്ചശേഷം ബാക്കിയുള്ളവയെ റിസർവ് വനത്തിൽ തുറന്നുവിടാായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ, ഈ മാനുകൾ വനത്തിൽ ജീവിക്കാൻ പ്രാപ്തരല്ലാത്ത സാഹചര്യത്തിൽ മാൻ സഫാരി പാർക്ക് കൂടി പുത്തൂരിൽ സ്ഥാപിക്കും. ഇന്ത്യയിൽ പൂർണമായി സോളാറിൽ പ്രവർത്തിക്കുന്ന മൃഗശാലയായിരിക്കും പുത്തൂരിലേതെന്നും റവന്യു മന്ത്രി കെ രാജൻ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, സുവോളജിക്കൽ പാർക്ക് സ്‌പെഷൽ ഓഫീസർ കെ ജെ വർഗീസ്, സുവോളജിക്കൽ പാർക്ക് ഡയറക്ടർ കെ കെ സുനിൽകുമാർ വിവിവ മേഖലയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.



