ഉള്ളിയേരി: പുത്തഞ്ചേരി ജി.എൽ പി സ്കൂളിൽ മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന സ്പെഷൽ അസംബ്ലി ചേർന്നു.
പി.ആർ സ്മിജ ആധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ ഗണേശ് കക്കഞ്ചേരി ശുചിത്വ സന്ദേശം നൽകി. വിദ്യാലയത്തിൽ നടത്തേണ്ട മാലിന്യ സംസ്ക്കരണത്തെപ്പറ്റി ഹരിത കർമ്മസേന അംഗങ്ങളായ മോളി, ബിന്ദു, പ്രസന്ന, ശ്രീനിത എന്നിവർ സംസാരിച്ചു. ഗ്രീൻ അംബാസിഡർ പ്രതിനിധി എസ്. സായന്തന ആശംസ അർപ്പിച്ചു. സിനി പനാട്ട് മീത്തൽ സ്വാഗതവും എം ശ്രുതി നന്ദിയും പറഞ്ഞു.



