Thursday, March 5, 2026
No menu items!
Homeവാർത്തകൾപുതു തലമുറ രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പ്രവർത്തിക്കണം: ചാണ്ടി ഉമ്മൻ എം എൽ എ

പുതു തലമുറ രാജ്യത്തിന്റെ അഭിവൃദ്ധിക്കു വേണ്ടി പ്രവർത്തിക്കണം: ചാണ്ടി ഉമ്മൻ എം എൽ എ

കുറവിലങ്ങാട്: നമ്മുടെ രാജ്യത്തു നിന്നും വിദ്യാഭ്യാസം ലഭിച്ചു വരുന്ന മുഴുവൻ യുവജനങ്ങളും വിദേശത്തേയ്ക്ക് പോകുന്ന കാഴ്ചയാണ് നാം കാണുന്നത്.പുതിയ തലമുറ നമുക്ക് പ്രതീക്ഷ നൽകുന്ന ഒരു തലമുറ ആണ് . നമുക്കുള്ളത് ഏറ്റവും ശക്തമായ മാനവ വിഭവശേഷി ആണ്. അവരെ ഉപയോഗിക്കുന്നത് വിദേശ രാജ്യങ്ങൾ ആണ്. അതുകൊണ്ട് കേരളത്തിൽ നിന്നും വിദ്യാഭ്യാസം ലഭിക്കുന്ന പുതു തലമുറ ഇവിടെ തന്നെ വളരുവാനും അവർ രാജ്യത്തിന്റെ അഭിവൃത്തിക്കു വേണ്ടി പ്രവർത്തിക്കുവാനും ഉള്ള ഒരു സംവിധാനം വേണം. കുറവിലങ്ങാട്ട് നടന്ന മഹാത്മാ ഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ഇവിടെ മദ്യവും മയക്കു മരുന്നും കൊണ്ട് ഒരു തലമുറയെ നശിപ്പിക്കുന്ന സമീപനം ആണ് ഗവണ്മെന്റ് സ്വീകരിക്കുന്നത്. കൊച്ചു കുട്ടികൾ വരെ ലഹരി വസ്തുക്കൾക്ക് അടിമകളാകുന്നു. അവരിൽ ക്രിമിനൽ സ്വഭാവം വർദ്ധിക്കുന്നു. അവർ സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്നു. അത് നോക്കി നിൽക്കുന്ന ഭരണകർത്താക്കളാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. അതിനു അറുതി വരുത്തുവാൻ കോൺഗ്രസ്‌ പ്രതിജ്ഞാബദ്ധമാണ്. വരുംകാല ഭാരതം നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്.. അതിനു അനുകൂലമായി വിദ്യാർത്ഥികളെയും യുവജങ്ങളെയും ബോധവൽക്കരിക്കുവാനാണ് നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. വിഴിഞ്ഞം പദ്ധതി കോൺഗ്രസിന്റെ പദ്ധതി ആണ്. അത് തീരുമാനിച്ചതും അതിനു വേണ്ട എല്ലാ പ്രാഥമിക നടപടികൾ സ്വീകരിച്ചതും ആവശ്യമായ ലൈസെൻസുകളും നേടി കല്ലിട്ടതും ഉമ്മൻ‌ചാണ്ടിയുടെ യുഡിഫ് സർക്കാർ ആണ്.അതിനു ശേഷം വന്നവർ അന്നെന്താണ് നിലപാട് എടുത്തതെന്നു കേരളത്തിലെ പൊതു സമൂഹത്തിനു അറിയാം. ഈ ഗവണ്മെന്റ് ഒരു ശാപമാണ്. നാട്ടിലെ എല്ലാ മേഖലകളും തകർന്നു കഴിഞ്ഞിരിക്കുകയാണ്. ഈ ഗവർമെന്റിനെ താഴെ ഇറക്കുവാനും ശക്തമായ ഒരു യുഡിഫ് ഗവണ്മെന്റ് അധികാരത്തിൽ വരാനും കോൺഗ്രസ്‌ നേതൃത്വം നൽകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. യോഗത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ശ്രീമതി മിനി മത്തായി അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ Adv. ടി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജാൻസ് കുന്നപ്പള്ളി, സുനു ജോർജ്, ലൂക്കോസ് മാക്കിൽ, അജോ അറയ്ക്കൽ, ജിൻസൺ ചെറുമല, ജോയ്‌സ് അലക്സ്‌, ലതിക സാജു, ബേബി തൊണ്ടാംകുഴി, MM ജോസഫ്, PN മോഹനൻ, അനിൽകുമാർ കാരക്കൽ, ശംഭു പ്രസാദ്,ടോമി ചിറ്റക്കോടം, ബർട്ട് പഞ്ഞാക്കിൽ, ബെന്നി അലക്സ്‌, സുരേന്ദ്രൻ PR, സിസിലി സെബാസ്റ്റ്യൻ, ടോമിഷ് ഇഗ്‌ നേഷിയസ്, ആന്റണി മുണ്ടയ്‌ക്കൻ NT തോമസ്, ജോസഫ് പുതിയടം എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments