പാലാ: മലയാള സിനിമയിൽ പുതുമുഖങ്ങൾക്ക് ഭ്രഷ്ട് ഉണ്ടെന്നു പുതുമുഖ സംവീധായകൻ വിനയകുമാർ പറഞ്ഞു. സെക്ടർ 112 എന്ന സിനിമയുടെ പ്രചരണാർത്ഥം പാലാ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനയകുമാർ. തൻ്റെ സിനിമയുമായി ബന്ധപ്പെട്ടു ഇക്കാര്യങ്ങൾ ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററിൽ റിലീസ് ചെയ്യാൻ ആലോചിച്ചപ്പോൾ അറിയപ്പെടുന്ന താരങ്ങൾ ഇല്ലെന്നു പറഞ്ഞു തിയേറ്റർ ലഭിച്ചില്ല. ഒ ടി ടി റിലീസിനു ശ്രമിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ.
അതുകൊണ്ട് നിർമ്മാതാവിൻ്റെ യുട്യൂബ് ചാനലിൽ ചിത്രം റിലീസ് ചെയ്യുകയായിരുന്നു. പുതുമുഖങ്ങൾക്ക് എല്ലായിടത്തും അവഗണനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അവഗണനകളെ കാര്യമാക്കുന്നില്ലെന്നും എന്നാൽ ഇതിനെതിരെ അഭിപ്രായം തുറന്നു പറയുമെന്നും വിനയകുമാർ പറഞ്ഞു. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ പാലാ സ്വദേശിയായ വിനയകുമാറിൻ്റെ ആദ്യ ചിത്രമാണ് സെക്ടർ 112.
വിനയകുമാർ പാലാ സംവിധാനം ചെയ്ത സെക്ടർ 112 എന്ന ചലച്ചിത്രം യുട്യൂബിൽ ശ്രദ്ധേയമാകുന്നു. ജോബി ജോസഫ് തേവർപറമ്പിലാണ് ഈ ചിത്രം നിർമ്മിച്ചത്. ഇതിലെ താരങ്ങളും അണിയ പ്രവർത്തകരും പുതുമുഖങ്ങളാണ് എന്നതാണ് ഈ ചിത്രത്തിൻ്റെ പ്രത്യേകത. ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ജിൻസ് ഗോപിനാഥ് ആദ്യമായി പാടിയ സിനിമയും സെക്ടർ 112 ആണ്.
കുട്ടിക്കാനം, പീരുമേട് പാലാ എന്നിവടങ്ങളായി ഷൂട്ട് ചെയ്ത ഈ സിനിമ രണ്ടു ദിവസം കൊണ്ട് 25000 ആളുകൾ കണ്ട് ഈ സിനിമ ഒരു വൻ വിജയമായി. ഈ സിനിമ എഡിറ്റിംഗ് ചെയ്തത് സിജോ വട്ടക്കനാലും മ്യൂസിക് ചെയ്തത് അസിൻ സലീമുമാണ്. വൈശാഖ് അശോകൻ അസി ഡയറക്ടർ ആയിരുന്നു ജെ. ഫോർ ഡിമ്യൂസിക് ചാനലിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.അതിൻ്റെ ആഘോഷവും മീഡിയ അക്കാഡമിയിൽ നടത്തി.
പ്രശസ്ത ചലചിത്ര പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ്, സിങ്കൽ തന്മയ, ജിൻസി ചിന്നപ്പൻ, ബിനോ മരങ്ങാട്ടുപള്ളി ,വിജയൻ ചിറ്റടി, സുനിൽ കൊങ്ങാണ്ടൂർ എന്നിവർ പങ്കെടുത്തു.



