കൊച്ചി:അഭിനയം, കഥാരചന, ഗാനരചന, സംവിധാനം, ക്യാമറ, സംഗീതം എന്നിങ്ങനെ ചലച്ചിത്ര കലയുടെ വിവിധ മേഖലകളില്‍ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ഒരുങ്ങുന്നു. നടനും എഴുത്തുകാരനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയ് കെ. മാത്യുവിന്റെയും മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരുടേയും നേതൃത്വത്തിൽ “ഗ്ലോബൽ മലയാളം സിനിമ”യാണ് അവസരം ഒരുക്കുന്നത്.
താല്പര്യം ഉള്ള കേരളത്തിലെ ഏത് ജില്ലയിലുള്ളവർക്കും ആലപ്പുഴയിൽ ഡിസംബർ 7 ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.
സൗജന്യ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക : 7012146544