Thursday, August 7, 2025
No menu items!
HomeCareer / job vacancyപുതിയ സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെൻ്റ് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു

പുതിയ സംരംഭകർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെൻ്റ് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു

പുതിയ സംരംഭം തുടങ്ങാൻ താത്പര്യപ്പെടുന്ന സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെൻ്റ് അഞ്ച് ദിവസത്തെ വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സംരംഭകൻ/സംരംഭക ആവാൻ ആഗ്രഹിക്കുന്നവർക്ക് സെപ്തംബർ 24 മുതൽ 28 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാം.

പുതിയ സംരംഭകർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ബിസിനസിന്റെ നിയമ വശങ്ങൾ, ഐഡിയ ജനറേഷൻ, പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കുന്ന വിധം, സെയിൽസ് ആ൯്റ് മാർക്കറ്റിങ്, ബാങ്കിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ, ജി.എസ്.ടി, സംരംഭം തുടങ്ങാനാവിശ്യമായ ലൈസൻസുകൾ, വിജയിച്ച സംരംഭകൻ്റെ അനുഭവം പങ്കിടൽ, തുടങ്ങിയ നിരവധി സെഷനുകളാണ് ഉൾപെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി സെപ്തംബർ 22-ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ മാത്രം ഫീസ് അടച്ചാൽ മതി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ  9188922800.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments