Wednesday, November 26, 2025
No menu items!
Homeവാർത്തകൾപുതിയ നാല് ലേബർ കോഡുകൾ നിലവിൽ വന്നതോടെ പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റുവിറ്റിയിലും വരുന്നത്‍ വലിയ മാറ്റങ്ങൾ.

പുതിയ നാല് ലേബർ കോഡുകൾ നിലവിൽ വന്നതോടെ പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റുവിറ്റിയിലും വരുന്നത്‍ വലിയ മാറ്റങ്ങൾ.

ന്യൂഡൽഹി: പുതിയ നാല് ലേബർ കോഡുകൾ നിലവിൽ വന്നതോടെ പ്രൊവിഡന്റ് ഫണ്ടിലും ഗ്രാറ്റുവിറ്റിയിലും വരുന്നത്‍ വലിയ മാറ്റങ്ങൾ. ചെറിയ ശമ്പളം വാങ്ങുന്നവർക്ക് അനുകുലമായി പ്രൊവിഡന്റ് ഫണ്ടിൽ മാറ്റങ്ങൾ ലേബർ കോഡിൽ ഉണ്ടെന്നാണ് കേന്ദ്രസർക്കാർ അവകാശവാദം. തൊഴിലാളികൾക്കായി കമ്പനി നീക്കിവെക്കുന്ന ആകെ തുകയുടെ 50 ശതമാനമോ അല്ലെങ്കിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന തുകയോ ആയിരിക്കണം തൊഴിലാളികളുടെ ബേസിക് പേ എന്നാണ് പുതിയ ലേബർ കോഡിൽ പറയുന്നത്. പി.എഫും ഗ്രാറ്റുവിറ്റിയും ബേസിക് സാലറിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അതുകൊണ്ട് ലേബർ കോഡിൽ പറയും പ്രകാരം ബേസിക് പേ കണക്കാക്കിയാൽ പി.എഫിലേക്കുള്ള തൊഴിലാളിയുടേയും തൊഴിലുടമയുടേയും സംഭാവന വർധിക്കും. ബേസിക് പേ ഉയരുന്നത് അതിന് ആനുപാതികമായി ഗ്രാറ്റുവിറ്റി ഉയരാനും സഹായിക്കും. നിലവിൽ തൊഴിലാളിയുടെ ബേസിക് പേയുടെ 12 ശതമാനമാണ് പി.എഫ് വിഹിതമായി കണക്കാക്കുന്നത്. ബേസിക് പേ ഉയരുന്നത് കൂടുതൽ പി.എഫ് വിഹിതം ഉണ്ടാകുന്നതിന് കാരണമാകും. ഗ്രാറ്റുവിറ്റിയിലും മാറ്റങ്ങളുണ്ടാവും. ഒരു സ്ഥാപനത്തിൽ അഞ്ച് വർഷം ജോലി ചെയ്യുന്നവർക്കാണ് നിലവിൽ ഗ്രാറ്റുവിറ്റിക്ക് അർഹത. എന്നാൽ, പുതിയ കോഡ് പ്രകാരം ഒരു വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്താൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടാകും. അവസാനം വാങ്ങിയ ശമ്പളവും ആകെ സർവീസും ഉപയോഗിച്ചാണ് ഗ്രാറ്റുവിറ്റി കണക്കാക്കുക. തൊഴിലാളി സംഘടനകളുടെ കടുത്ത വിമർശനം നിലനിൽക്കെ കേ​ന്ദ്രം പുതിയ നാ​ല് തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ(ലേബർ കോഡുകൾ) പ്രാ​ബ​ല്യ​ത്തി​ലാക്കിയത്. വേ​ത​നം, സാ​മൂ​ഹി​ക സു​ര​ക്ഷ, തൊ​ഴി​ലി​ട​ത്തി​ലെ സു​ര​ക്ഷ, ആ​രോ​ഗ്യ-​​തൊ​ഴി​ൽ സാ​ഹ​ച​ര്യ കോ​ഡു​ക​ളാ​ണ് നി​ല​വി​ൽ വ​ന്ന​ത്. ഇ​ത് അ​ഞ്ചു​വ​ർ​ഷം മു​മ്പ് പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യെ​ങ്കി​ലും ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന 29 നി​യ​മ​ങ്ങ​ൾ ഇ​തോ​ടെ ഇ​ല്ലാ​താ​കും. പു​തി​യ കോ​ഡു​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കും. പ​ല​വി​ധ​ത്തി​ൽ തൊ​ഴി​ലാ​ളി വി​രു​ദ്ധ​മെ​ന്നും സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ​തെ​ന്നും പു​തി​യ കോ​ഡു​ക​ൾ പാ​ർ​ല​മെ​ന്റി​ൽ വ​ന്ന സ​മ​യം മു​ത​ൽ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. പുതിയ കോഡ് ഉറപ്പുനൽകുന്നതായി പറയുന്ന കാര്യങ്ങൾ ഇവയാണ്: ഗി​ഗ്, പാ​ർ​ട് ടൈം ​തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സാ​ർ​വ​ത്രി​ക സാ​മൂ​ഹി​ക സു​ര​ക്ഷ, ജീ​വ​ന​ക്കാ​ർ​ക്ക് നി​ർ​ബ​ന്ധി​ത നി​യ​മ​ന ഉ​ത്ത​ര​വു​ക​ളും സ​മ​യ​ബ​ന്ധി​ത​വും നി​യ​മ​പ​ര​വു​മാ​യ മി​നി​മം വേ​ത​നം, മി​ക​ച്ച സു​ര​ക്ഷ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും, 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൗ​ജ​ന്യ വാ​ർ​ഷി​ക ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ, അ​പ​ക​ട​ക​ര​മാ​യ ജോ​ലി​ക​ൾ​ക്കു​ള്ള ക​വ​റേ​ജ്, സ്ഥി​രം ജീ​വ​ന​ക്കാ​ർ​ക്കും കരാർ ജീ​വ​ന​ക്കാ​ർ​ക്കും തു​ല്യ ആ​നു​കൂ​ല്യ​ങ്ങ​ൾ, രാ​ത്രി ഷി​ഫ്റ്റ് ജോ​ലി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യി ജോ​ലി ചെ​യ്യാ​നു​ള്ള അ​വ​കാ​ശം, ഇ​ന്ത്യ​യി​ൽ എ​വി​ടെ​യും ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭി​ക്കു​ന്ന​തി​ന് ഡി​ജി​റ്റ​ൽ അ​ക്കൗ​ണ്ടു​ക​ൾ (ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച​ത്), വേ​ഗ​ത്തി​ലു​ള്ള ത​ർ​ക്ക പ​രി​ഹാ​രം, ഒ​റ്റ​ത്ത​വ​ണ ര​ജി​സ്ട്രേ​ഷ​ൻ/ ലൈ​സ​ൻ​സി​ങ്, സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​കീ​ക​രി​ക്ക​ൽ എ​ന്നി​വ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ. കോഡിലെ ചി​ല മേ​ഖ​ല​ക​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​കാ​ത്ത​തി​നാ​ൽ അ​വ​ശ്യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ പ​ഴ​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ തു​ട​ർ​ന്നും ബാ​ധ​ക​മാ​യേ​ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments